‘ഞാൻ റബ്ബർ സ്റ്റാമ്പാണെന്ന് ധരിക്കേണ്ട’: സർക്കാരിനെതിരെ തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് ഗവർണർ

സർക്കാരിനെതിരെ തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബ്ബർ സ്റ്റാമ്പാണെന്ന് ആരും ധരിക്കേണ്ടെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ബോർഡ് വിഭജന വിവാദത്തിൽ തർക്കമല്ല തന്റെ ഉദ്ദേശം മറിച്ച് ചില ചോദ്യങ്ങൾ മാത്രമാണ് ഉന്നയിച്ചതെന്ന് ഗവർണർ പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകിയ കാര്യം താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളോട് പോലും സർക്കാർ ആലോചിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
താൻ ഓർഡിനൻസിൽ തത്ക്കാലം ഒപ്പുവയ്ക്കില്ലെന്ന നിലപാടാണ് ഗവർണർ ആവർത്തിച്ചത്. അടുത്തിടെ നിയമസഭ ചേരാനിരിക്കെ എന്തിനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ഗവർണർ ചോദിച്ചു. ഓർഡിനൻസിൽ ഒപ്പുവയ്ക്കാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടല്ല മറിച്ച് ഇതിന് പിന്നിലെ നിയമവശം ബോധ്യപ്പെടാത്തതുകൊണ്ടാണെന്നും തൃപ്തനല്ലാത്തതുകൊണ്ടാണെന്നും ഗവർണർ വ്യക്തമാക്കി.
Read Also : കൊല്ലത്ത് ഗവർണർ ആരിഫ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതം അറിയിച്ചിരുന്നു.
കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങിനെത്തിയപ്പോൾ് ഗവർണർ ഓർഡിനൻസിൽ ഒപ്പിടാനാകില്ലെന്ന് തദ്ദേശ മന്ത്രി എസി മൊയ്തീനെ അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത് പോലെ ഇതും സഭയിൽ കൊണ്ടുവന്ന് നിയമാക്കിക്കൂടെ എന്നും ഗവർണർ പരിഹസിച്ചതായാണ് റിപ്പോർട്ട്. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷവും ഗവർണറോട് ആവശ്യപ്പെട്ടിരിന്നു.
Story Highlights – Arif Mohammed Khan, Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here