Advertisement

യൂബർ ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി സോനം കപൂർ

January 16, 2020
4 minutes Read

ലണ്ടനിൽ യൂബർ ടാക്‌സി ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് ബോളിവുഡ് നടി സോനം കപൂർ. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം സോനം പങ്കുവച്ചത്. വിദേശത്ത് യാത്രചെയ്യാൻ കഴിവതും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് സോനം പറയുന്നു.

താൻ വിളിച്ച യൂബർ ടാക്‌സിയുടെ ഡ്രൈവർ യാത്രക്കാരോട് പെരുമാറാൻ അറിയാത്തയാളാണെന്നും ഇയാൾ തന്നോട് ഒച്ചയെടുത്ത് അലറുകയായിരുന്നുവെന്നും സോനം പറഞ്ഞു. എഴുത്തുകാരിയായ പ്രിയ മുൾജിയുടെ ട്വീറ്റിന് മറുപടിയായാണ് സോനം ലണ്ടനിൽ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്.


ജനുവരി ആദ്യം സോനം കപൂർ ബ്രിട്ടീഷ് എയർവൈസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയർവെയ്‌സിൽ നിന്ന് ലഗേജ് നഷ്ടമായതിനെ തുടർന്നാണ് സോനം കമ്പനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. താൻ പഠിക്കേണ്ടത് പഠിച്ചുവെന്നും ഇനി യാത്രയ്ക്ക് ബ്രിട്ടീഷ് എയർവൈസ് ഉപയോഗിക്കില്ല എന്നുമായിരുന്നു സോനം പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top