‘ലുപ്പോ’ കേക്കിൽ പരാലിസിസിന് കാരണമാകുന്ന ഗുളിക ? [24 Fact Check]

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്‌സാപ്പിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ‘ലുപ്പോ’ എന്ന കേക്കിൽ ഒരു ഗുളിക ഒളിച്ച് വെച്ചിട്ടുണ്ടെന്നും ഇത് പരാലിസിസിന് കാരണമാകും എന്നതാണ് പ്രചരണം. എന്നാൽ ഇത്തരത്തിലൊരു വാർത്ത ശരിയാണോ ? അല്ല എന്നാണ് ഉത്തരം.
‘ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതിൽ ഏതോ ഒരു tablet ഉള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികൾ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവതി എല്ലാ ഗ്രൂപ്പുകളിൽ share ചെയ്യൂ’-ഇത്തരത്തിലാണ് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പ്രചരണം. എന്നാൽ പ്രചരണം തീർത്തും വ്യാജമാണെന്ന് ഡോ.ഷിംനാ അസീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
പ്രചരണത്തിനൊപ്പമുള്ള ചിത്രത്തിൽ കേക്കിനകത്ത് യാതൊരു കേടുപാടും കൂടാതെ ഗുളികയിരിക്കുന്നത് കാണാം. വെള്ളത്തിലിട്ടാൽ പോലും ഗുളികകൾ അലിയാറുണ്ട്. അപ്പോൾ
നല്ല ചൂടിൽ ഓവനിൽ വച്ച് ഏറ്റവും ചുരുങ്ങിയത് 101-5 മിനിറ്റ് ബേക്ക് ചെയ്ത് വരുന്ന കേക്കിൽ എങ്ങനെ ഗുളിക അലിയാതെ ഇരിക്കുമെന്ന് ഷിംന ചോദിക്കുന്നു.
Story Highlights- Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here