Advertisement

വൃദ്ധ മാതാവിനെ മരുമകൾ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവം; വനിതാ കമ്മീഷൻ ഇടപെട്ടു

January 17, 2020
0 minutes Read

വൃദ്ധയായ ഭർതൃമാതാവിനെ സാമ്പത്തിക ശേഷിയുള്ള മരുമകൾ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ വനിതാ കമ്മീഷന്റെ ഇടപെടൽ. പൊലീസുകാർ നേരിട്ടെത്തി സംസാരിച്ചിട്ടും മരുമകൾ വീടിന്റെ താക്കോൽ കൊടുക്കാൻ തയാറായിട്ടില്ല. വീട് തുറന്നു നൽകാതെ പിന്മാറില്ലെന്ന നിലപാടുമായി സുലോചനയമ്മ ഗേറ്റിന് മുന്നിൽ കുത്തിയിരുപ്പ് തുടരുകയാണ്.

ദിവസങ്ങൾക്ക് മുൻപാണ് സുലോചനയമ്മ ഈ വീടിന് വെളിയിലാവുന്നത്. അസുഖം കാരണം സഹോദരിയുടെ വീട്ടിൽ രണ്ടു ദിവസം താമസിക്കാൻ പോയി തിരികെ എത്തിയപ്പോഴാണ് പത്തുവർഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിൽ കണ്ടത്. പൂട്ടിയതാകട്ടെ മരുമകളും. താക്കോൽ തിരികെ ചോദിച്ചിട്ടും നൽകാൻ തയാറായില്ല.

വിഷയത്തിൽ ട്വന്റി ഫോറിന്റെ ഇടപെടലിനു പിന്നാലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊലീസുകാർ താക്കോൽ തിരികെ വാങ്ങാനായി മരുമകളുടെ വീട്ടിലെത്തിയെങ്കിലും ധിക്കാരപൂർവമായിരുന്നു മറുപടി.

വീടിനുള്ളിൽ പ്രവേശിക്കാതെ പിന്മാറില്ലെന്ന നിലപാടിൽ സുലോചന ഉറച്ചു നിൽക്കുകയാണ്. കമ്മീഷനംഗം ഷാഹിദാ കമാൽ ഇന്നുതന്നെ സംഭവസ്ഥലത്തെത്തി എത്തി വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top