മനീഷ് പാണ്ഡെയും നവദീപ് സെയ്നിയും ടീമിൽ; ഇന്ത്യക്ക് ബാറ്റിംഗ്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുക. ഋഷഭ് പന്തിൻ്റെ അഭാവത്തിൽ ലോകേഷ് രാഹുലാവും വിക്കറ്റ് കീപ്പർ. ഓസീസ് ടീമിൽ മാറ്റങ്ങളില്ല.
കഴിഞ്ഞ മത്സരത്തിലെ കൂറ്റൻ തോൽവിയുടെ ഓർമയിലാണ് ഇന്ത്യ ഇറങ്ങുക. അതുകൊണ്ട് തന്നെ നിർണായകമായ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തിയിട്ടുണ്ട്. ഷർദുൽ താക്കൂറിനു പകരം നവദീപ് സെയ്നി ടീമിലെത്തുന്നതോടെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് അല്പം കൂടി ശക്തമാവും. മനീഷ് പാണ്ഡെയുടെ വരവ് ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിനെയും ശക്തമാക്കും.
കഴിഞ്ഞ മത്സരത്തിൽ നാലാം നമ്പറിലിറങ്ങി പരാജയപ്പെട്ട കോലി തൻ്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിൽ തന്നെ ഇറങ്ങും. ആദ്യ മത്സരത്തിനു ശേഷം കോലി അത് വ്യക്തമാക്കിയിരുനു. അങ്ങനെയെങ്കിൽ ലോകേഷ് രാഹുൽ നാലാം നമ്പറിലും ശ്രേയസ് അയ്യർ അഞ്ചാം നമ്പറിലും കളിക്കും.
ആദ്യ മത്സരത്തിൽ 10 വിക്കറ്റിൻ്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവങ്ങിയത്. സെഞ്ചുറി നേടിയ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറുമാണ് ഓസ്‌ട്രേലിയയുടെ വിജയ ശില്പികൾ. ഇന്ത്യ നേടിയ 255 റൺസ് ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടമാകാതെ 13.2 ഓവർ ബാക്കി നിർത്തി മറികടന്നു. ഇന്ത്യക്കു വേണ്ടി 74 റൺസെടുത്ത ഓപ്പണർ ശിഖർ ധവാനാണ് തിളങ്ങിയത്. കെഎൽ രാഹുൽ 47 റൺസടിച്ചു. വിരാട് കോലി 16 റൺസ് മാത്രമാണ് നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here