എൻപിആർ; കേന്ദ്ര യോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തി സംസ്ഥാനങ്ങൾ

ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) തയാറാക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തിൽ എതിർപ്പുമായി സംസ്ഥാനങ്ങൾ. കേരളം പേരിന് വേണ്ടി പങ്കെടുത്തെങ്കിലും പശ്ചിമ ബംഗാൾ പൂർണമായി വിട്ടുനിന്നു.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ എൻപിആർ വിവരശേഖരണ രീതിയെ വിമർശിച്ചു. രക്ഷിതാക്കളുടെ ജന്മസ്ഥലം എന്നിവ പോലെയുള്ള ചോദ്യങ്ങളെ രാജസ്ഥാനും മറ്റ് ചില സംസ്ഥാനങ്ങളും ചോദ്യം ചെയ്തു. തങ്ങൾ ജനിച്ചത് എവിടെ ആണെന്ന് അറിവില്ലാത്തവരുണ്ട്. അവരോട് മാതാപിതാക്കളുടെ ജനന സ്ഥലം ചോദിക്കുന്നത് മണ്ടത്തരമാണെന്ന് സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടു. വിവാദ ചോദ്യങ്ങൾക്ക് മറുപടി നിർബന്ധമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ആളുകൾ ഉത്തരം നൽകിയാൽ മതിയെന്നും കേന്ദ്രം സംസ്ഥാനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകി.
യോഗം ചേർന്നത് സെൻസസ്,എൻപിആർ എന്നിവക്കായി വീടുകളുടെ കണക്കെടുപ്പിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി ആയിരുന്നു. സെൻസസിന്റെയും എൻപിആറിന്റെയും ലക്ഷ്യങ്ങൾ യോഗത്തിൽ പ്രഖ്യാപിച്ചു. അടുത്ത സെൻസസിന്റെ മുദ്രയും പുറത്തിറക്കി. ചില സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിക്ക് പകരമായി പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുത്തത്. കേരളത്തിൽ നിന്ന് സെൻസസ് ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാലാണ് യോഗത്തിനുണ്ടായിരുന്നത്. അദ്ദേഹം ഉച്ചക്ക് ശേഷം സദസിൽ ഉണ്ടായിരുന്നില്ല.
യോഗത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രക്രിയയിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക് ഓർമിപ്പിച്ചു. രാജ്യത്തെ പതിവ് താമസക്കാരുടെ വിപുലമായ തിരിച്ചറിയൽ ഡാറ്റാ ബേസ് എൻപിആർ വഴി സാധ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഈ ഡാറ്റ ബേസിൽ പൊതുവായ വിവരങ്ങൾക്ക് പുറമെ ബയോമെട്രിക് വിവരങ്ങളും ഉണ്ടാവും. എൻപിആറിന്റെ ലക്ഷ്യത്തിൽ ദേശീയ തിരിച്ചറിയൽ കാർഡ് നൽകുന്നതുമുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.
opposing states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here