ഖമൈനിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖമൈനി വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനില്‍ ഖമൈനി നേതൃത്വം നല്‍കിയ വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം നടത്തിയ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഇത്രയും കാലം അത്ര പരമോന്നതന്‍ അല്ലാതിരുന്ന ഇറാന്റെ പരമോന്നത നേതാവ് അമേരിക്കയെക്കുറിച്ചും യൂറോപ്പിനെക്കുറിച്ചും മോശമായ കാര്യങ്ങള്‍ പറയുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇറാന്റെ സന്പത് വ്യവസ്ഥ തകരുകയാണ്, അവിടെയുള്ള ആളുകള്‍ അത് അനുഭവിക്കുകയും ചെയ്യുന്നു, അതുകൊണ്ട് ഖമൈനി വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം, ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ ഖമൈനി നേതൃത്വം നല്‍കിയ വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം നടത്തിയ വിവാദപരാമര്‍ശത്തിനുള്ള മറുപടിയായിരുന്നു ട്രംപിന്റെ ട്വീറ്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോമാളിയാണെന്നും ഇറാന്‍ ജനതയെ വഞ്ചിക്കുകയാണെന്നുമായിരുന്നു വെള്ളിയാഴ്ച ഖമൈനി നടത്തിയ പരാമര്‍ശം.
Story Highlights- Donald Trump, criticizes, Ayatollah Ali Khamenei
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here