മുടികൊഴിച്ചിൽ വിരൽ ചൂണ്ടുന്നത് എന്തിലേക്ക് ? ഈ അസുഖങ്ങളുടെ ലക്ഷണമാകാം അകാരണമായ മുടികൊഴിച്ചിൽ

പലരെയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചിൽ. പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിൽ തലയോട്ടിൽ മുടിയുടെ കട്ടി കുറച്ച് പലപ്പോഴും കഷണ്ടിയിലേക്കും ഉള്ളു കുറയുന്നതിലേക്കും നയിക്കും. എന്നാൽ മുടികൊഴിച്ചിൽ ഒരു സൗന്ദര്യപ്രശ്‌നം മാത്രമല്ല, ചില അസുഖകങ്ങൾ ശരീരത്തിലെത്തിയെന്നതിന്റെ സൂചന കൂടിയാകും അവ നമുക്ക് തരിക…
പ്രതിദിനം 50 മുതൽ 100 മുടി വരെ കൊഴിയുന്നത് സാധരണമാണ്. എന്നാൽ ഒരു ലക്ഷത്തോളം മുടി കൊഴിയുന്നത് അസാധാരണമാണ്. എന്നാൽ കൊഴിയുന്ന മുടി എണ്ണുക എളുപ്പമല്ല. അതുകൊണ്ട് തന്നെ മുടി ചീകുമ്പോൾ ചീപ്പിൽ വരുന്ന മുടിയുടെ അളവോ തല തോർത്തുമ്പോൾ വീഴുന്ന മുടിയുടെ അളവോ നോക്കാം. സാധാരണയിലുമധികം മുടി ഈ സമയങ്ങളിൽ കൊഴിയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം..
Read Also : കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ച് വളരും
ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. ഗർഭാവസ്ഥ, പ്രസവം, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം പെട്ടെന്ന് നിർത്തുക, ആർത്തവ വിരാമം എന്നിവ മുടികൊഴിച്ചിലിന് കാരണമാകും. തൈറോയ്ഡ്, അലോപേഷ്യ, തലയോട്ടിയിലുണ്ടാകുന്ന ഇൻഫെക്ഷനുകൾ എന്നിവയും മുടി കൊഴിച്ചിലിന് കാരണമാകാം.
രക്ത സമ്മർദം, വാദം, ഡിപ്രഷൻ, ഹൃദ്രോഗങ്ങൾ എന്നിവയിലേക്കും മുടികൊഴിച്ചിൽ വിരൽ ചൂണ്ടുന്നുണ്ട്. ഇതിന് പുറമെ പെട്ടെന്നുണ്ടാകുന്ന മെന്റൽ ഷോക്ക് മുടി കൊഴിച്ചിൽ വർധിപ്പിക്കും. നല്ലൊരു ത്വക്ക് രോഗ വിദഗ്ധനെ കണ്ട് മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ കണ്ടെത്തി ആവശ്യമെങ്കിൽ ചികിത്സ തുടങ്ങേണ്ടതാണ്.
Story Highlights- Hair Loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here