വാർണറെ ഞെട്ടിച്ച് പാണ്ഡെയുടെ ‘ഔട്ട് ഓഫ് ദി വേൾഡ്’ ക്യാച്ച്; വീഡിയോ

രാജ്‌കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ മനീഷ് പാണ്ഡേ നടത്തിയ ക്യാച്ച് കണ്ട് കണ്ണുതള്ളി ഡേവിഡ് വാർണർ. കമന്ററിയിൽ ‘ ഔട്ട് ഓഫ് ദി വേൾഡ് ക്യാച്ച്’ എന്നാണ് ലക്ഷ്മൺ ശിവശങ്കർ വിശേഷിപ്പിച്ചത്.
പരുക്കേറ്റ റിഷഭ് പന്തിന് പകരമാണ് മനീഷ് പാണ്ഡെയെ കളത്തിലിറക്കിയത്. മാച്ചിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മനീഷ് പാണ്ഡെയ്ക്കായില്ലെങ്കിലും ആ ഒറ്റക്കയ്യൻ ക്യാച്ച് കൊണ്ട് ക്രിക്കറ്റ് പ്രേമികളെ വീഴ്ത്തിയിരിക്കുകയാണ് മനീഷ്.
ഇന്ന് നടന്ന കളിയിൽ ഓസീസിനെതിരെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ഏകദിനത്തിൽ 341 റൺസ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ ഓസീസ് 304 റൺസെടുത്ത് പുറത്താവുകയായിരുന്നു.
20 റൺസെടുക്കുന്നതിനിടയിൽ ഓപ്പണർ ഡേവിഡ് വാർണർ (15) പുറത്തായി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ജഡേജയുടെ പന്തിൽ രാഹുലിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ ഫിഞ്ച് (33) പുറത്തായി.
സെഞ്ചുറിക്ക് രണ്ട് റൺസിനരികെ സ്മിത്ത് മടങ്ങി. 102 പന്തിൽ 98 റൺസ്, ഒമ്പത് ഫോറും ഒരു സിക്‌സുമായിരുന്നു സ്‌കോർ. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്.
ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു. 90 പന്തിൽ 96 റൺസെടുത്ത് ശിഖർ ധവാനും 52 പന്തിൽ 80 റൺസ് നേടിയ കെ.എൽ രാഹുലും 76 പന്തിൽ 78 റൺസ് അടിച്ച വിരാട് കോലിയും ആണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
Story Highlights Autsralia, India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here