ആളുകൾക്ക് ഭീഷണിയായി കെട്ടിട ഭാഗങ്ങൾ അടർന്നു വീഴാവുന്ന അവസ്ഥയിൽ കോഴിക്കോട് ബീച്ച് പോസ്റ്റ് ഓഫീസ്

അപകടഭീഷണി ഉയർത്തി കോഴിക്കോട് ബീച്ച് പോസ്റ്റ് ഓഫീസ് കെട്ടിടം. ഏത് നിമിഷവും കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് വീണേക്കാവുന്ന അവസ്ഥയിലാണ്.
നഗരത്തിൽ പോസ്റ്റൽ വകുപ്പിന്റെ പ്രധാന ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഈ ബഹുനില കെട്ടിടം വഴിയാത്രക്കാർക്കും ഇവിടെ ബസ് കാത്ത് നിൽക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കും ഭീഷണിയാവുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരുടെ അവസ്ഥയും സമാനമാണ്. പരിസരവാസികളും ഏറെ ആശങ്കയോടെയാണ് ഇതു വഴി കടന്നു പോകുന്നത്
കെട്ടിടം മാറ്റിപണിയണം എന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച പരാതികൾ നിരവധി നൽകിയെങ്കിലും ഫലമുണ്ടായില്ലന്നാണ് പരിസരവാസികൾ പറയുന്നത്.
kozhikode beach post office
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here