‘ഇപ്പോഴും പൊലീസാണെന്ന് ചിലർക്ക് വിചാരം’; ടി പി സെൻകുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ

മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചിലർക്ക് പൊലീസാണെന്ന് ഇപ്പോഴും വിചാരമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്രസമ്മേളനത്തിലെ പെരുമാറ്റം അങ്ങനെയാണ്.സെൻകുമാർ ഉന്നയിച്ച ആരോപണങ്ങൾ സത്യമല്ലെന്ന് ജനങ്ങൾക്കറിയാമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പേര് പരാമർശിക്കാതെയാണ് വെള്ളാപ്പള്ളി നടേശന്റെ വിമർശനം.
കഴിഞ്ഞ ദിവസമാണ് സെൻകുമാർ വാർത്താസമ്മേളനം നടത്തിയത്. എസ്എൻഡിപി യോഗത്തിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്ന് സെൻകുമാർ ആരോപിച്ചിരുന്നു. എസ്എൻ കോളജുകൾ വഴി എസ്എൻഡിപിക്ക് 1600 കോടി ലഭിച്ചു. ഈ പണം എവിടെയാണന്ന് അറിയില്ല. എൻഎൻഡിപിയിൽ കുടുംബാധിപത്യമാണെന്നും സെൻകുമാർ പറഞ്ഞിരുന്നു. ബിഡിജെഎസ് മുൻ ജനറൽ സെക്രട്ടറി സുഭാഷ് വാസുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
story highlights- t p senkumar, vellappally nadeshan, sndp, bdjs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here