ഇടവേളയ്ക്ക് ശേഷം കിരീടനേട്ടവുമായി സാനിയ മിര്‍സ

ചെറിയ ഇടവേളയ്ക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ കിരീടം ചൂടി ഇന്ത്യന്‍ താരം സാനിയ മിര്‍സ. അമ്മയാകാന്‍ 2018 ല്‍ മത്സരങ്ങളില്‍ നിന്ന് മാറിനിന്ന താരം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ്ആ ഘോഷമാക്കിയിരിക്കുകയാണ്. ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സിലാണ് സാനിയ നദിയ കിചേനോക്ക് സഖ്യം കിരീടം നേടിയത്.
ഫൈനലില്‍ ചൈനയുടെ സാങ് ഷുവായി പെങ് ഷുവായി സഖ്യത്തെയാണ് ഇന്ത്യ യുക്രൈന്‍ ജോഡി മറികടന്നത്. ഇടവേളയ്ക്ക് ശേഷം സാനിയയുടെ ആദ്യ ടൂര്‍ണമെന്റാണിത്. 2018 ഏപ്രിലില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു സാനിയ താന്‍ ഗര്‍ഭിണിയാണെന്ന് ലോകത്തെ അറിയിച്ചത്. ഒക്ടോബറില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
Story Highlights- doubles women’s doubles at Hobart International Tennis, Sania Mirza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here