ബിജെപി 10 ജില്ലകളില്‍ അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തു

ബിജെപി സംസ്ഥാനത്തെ 10 ജില്ലകളില്‍ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് വിവി രാജേഷും കോഴിക്കോട് വി കെ സജീവനുമാണ് ജില്ലാ പ്രസിഡന്റുമാര്‍. പാലക്കാട് ഇ കൃഷ്ണദാസ്, പത്തനംതിട്ടയില്‍ അശോകന്‍ കുളനട എന്നിവര്‍ ജില്ലാ പ്രസിഡന്റുമാരായി തുടരും.
കൊല്ലത്ത് ബി ബി ഗോപകുമാര്‍, ആലപ്പുഴയില്‍ എന്‍ വി ഗോപകുമാര്‍, ഇടുക്കിയില്‍ കെ എസ് അജി, മലപ്പുറത്ത് രവി തേലത്ത്, വയനാട്ടില്‍ സജി ശങ്കര്‍ എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാര്‍.
കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം എന്നി നാല് ജില്ലകളുടെ കാര്യത്തില്‍ ഇപ്പോഴും സമവായം ഉണ്ടായിട്ടില്ല. സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും. ഇതിന് ശേഷമാകും ഈ നാലുജില്ലകളിലേക്കുള്ള പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
നിലവില്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ ജെ പി നഡ്ഢയെ അടുത്ത ദിവസം തന്നെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കും അതിന് ശേഷം കേരളത്തിലെ അധ്യക്ഷനെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. തര്‍ക്കത്തിലുള്ള ജില്ലകളുടെ കാര്യത്തിലും മണ്ഡലങ്ങളുടെ കാര്യത്തിലും സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുത്തിന് ശേഷമെ പ്രഖ്യാപനമുണ്ടാകു.
Story Highlights-BJP kerala, district presidents election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here