Advertisement

സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണു; 45 പേര്‍ക്ക് പരുക്ക്

January 19, 2020
1 minute Read

പലക്കാട് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണ് 45 പേര്‍ക്ക് പരുക്ക്.  അന്തരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധനരാജിന്റെ കുടുംബത്തിന് ധനസഹായം നല്‍കാനായി നടത്തിയ പ്രദര്‍ശന മത്സരത്തിന് വേണ്ടി ഒരുക്കിയ ഗാലറിയാണ് തകര്‍ന്ന് വീണത്. ഗാലറിയില്‍ നാലായിരത്തോളം പേരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വൈകിട്ട് ആറ് മണിയോടെയാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാലിത് എട്ട് മണിവരെ നീണ്ടുപോവുകയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയന്‍ തുടങ്ങിയവര്‍ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മത്സരത്തിനായി ഇന്നലെ താത്കാലികമായി തയാറാക്കിയ ഗാലറിയാണ് തകര്‍ന്നത്. ഷാഫി പറമ്പില്‍ എംഎല്‍എ, വികെ ശ്രീകണ്ഠന്‍ എംപി തുടങ്ങിയവരും മത്സരം കാണാനെത്തിയിരുന്നു. കവുങ്ങ് തടി കൊണ്ടുണ്ടാക്കിയ ഗാലറിയാണ് തകര്‍ന്ന് വീണത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സ് ജീവനക്കാരും പൊലീസുകാരും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് അപകടത്തില്‍ പെട്ടത്.

Story Highlights- Gallery collapses during friendly football match; 45 injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top