ഹോട്ടലുകളിലേക്ക് കുടിവെളളമെന്ന പേരിൽ മലിനജല വിതരണം; ടാങ്കർ ലോറി പിടികൂടി നഗരസഭ

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ കുടിവെളളമെന്ന രീതിയിൽ മലിനജലം വിതരണം ചെയ്ത ടാങ്കർ ലോറി നഗരസഭ പിടികൂടി. തിരുവല്ലത്തിനടുത്ത് വൃത്തിഹീനമായ അന്തരീക്ഷത്തിൽ വയലിൽ കുളം കുഴിച്ച് അതിൽ നിന്നുള്ള മലിനജലമാണ് കുടിവെളളമെന്ന നിലയിൽ വിതരണം ചെയ്തിരുന്നത്.
Read Also: എല്ലാ വീട്ടിലും ഇന്‍റര്‍നെറ്റ് എന്നതാണ് സർക്കാർ ലക്ഷ്യം: മേഴ്‌സിക്കുട്ടിയമ്മ
സെക്രട്ടറിയേറ്റിന് സമീപമുള്ള അരുൾ ജ്യോതി ഹോട്ടലിൽ വെള്ളം വിതരണം ചെയ്യുന്നതിനിടയിലാണ് എകെ ട്രാൻസ്‌പോർട്ട് എന്ന പേരിലുള്ള ടാങ്കർ മേയറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്‌ക്വാഡ് പിടികൂടിയത്. നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകൾ വൃത്തിഹീനമായ സ്രോതസുകളിൽ നിന്ന് വെള്ളം ശേഖരിച്ചാണ് വിതരണം ചെയ്യുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ അധികൃതർ നടത്തിയ പരിശോധനയിലാണ് വണ്ടി പിടികൂടിയത്.
ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം മാത്രമേ ആശുപത്രികളിലും ഹോട്ടലുകളിലും ഉപയോഗിക്കാൻ പാടുള്ളൂ എന്ന നഗരസഭയുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് സംഭവം. കുടിവെളളമെന്ന നിലയിൽ മലിനജലം വിതരണം ചെയ്യുകയും ഉപഭോക്താക്കളിൽ നിന്ന് അമിത ഫീസ് ഈടാക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 1 മുതൽ ടാങ്കർ ലോറികൾ പ്രവർത്തിക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കും.
sewage water, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here