Advertisement

ഇംപീച്ച്മെന്റ് ; ആദ്യ പ്രതികരണവുമായി ട്രംപിന്റെ നിയമ വിഭാഗം

January 19, 2020
2 minutes Read

ഇംപീച്ച്മെന്റ് നടപടികളില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിയമ വിഭാഗം. ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്ന് നിയമവിഭാഗം ആരോപിച്ചു. ആറ് പേജുള്ള കത്തിലൂടെയാണ് ഇംപീച്ച്മെന്റ് കുറ്റാരോപണങ്ങളോടുള്ള ആദ്യ ഔദ്യോഗിക പ്രതികരണം ട്രംപിന്റെ നിയമവിഭാഗം നടത്തിയത്.

ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായി ട്രംപിനെതിരെ ഗുരുതരമായ കുറ്റങ്ങളെന്തെങ്കിലും ആരോപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കത്തില്‍ പറയുന്നു. 2020 ലെ തെരഞ്ഞെടുപ്പില്‍ ഇടപെടലുകള്‍ നടത്തലാണ് ഇംപീച്ച്മെന്റ് നടപടികളുടെ ലക്ഷ്യമെന്നും ട്രംപിനെതിരെ നടക്കുന്നത് ജനാധിപത്യത്തിനെതിരെയുള്ള ആക്രമണം കൂടിയാണെന്നും ട്രംപിന്റെ നിയമ വിഭാഗം കത്തിലൂടെ വ്യക്തമാക്കി.

ഡെമോക്രാറ്റുകള്‍ തങ്ങളുടെ പ്രതികരണം പുറത്ത് വിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നിയമവിഭാഗത്തിന്റെ കത്തും പുറത്ത് വന്നത്. പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ ചൊല്ലിയ നിയമങ്ങള്‍ വിശ്വസ്തതയോടെ നടപ്പാക്കുമെന്ന സത്യപ്രതിജ്ഞ ട്രംപ് തെറ്റിച്ചെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആരോപണം. നാളെ സെനറ്റിലെ വിചാരണ നടപടിക്രമങ്ങള്‍ ആരംഭിക്കും. അധികാര ദുര്‍വിനിയോഗം നടത്തി, ജനപ്രതിനിധി സഭ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി എന്നി രണ്ട് കുറ്റങ്ങളാണ് ട്രംപിന് മേല്‍ ചുമത്തിയിരിക്കുന്നത്.

 

Story Highlights- impeachment; Trump’s legal department with the first response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top