കൊച്ചി മെട്രോ ട്രാക്കിൽ കുടുങ്ങിയ പൂച്ച താഴേക്ക് ചാടി ഓടി മറഞ്ഞു

കൊച്ചി മെട്രോ ട്രാക്കിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. അധികൃതരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് പൂച്ചയെ രക്ഷപ്പെടുത്തിത്. പൂച്ച താഴേക്ക് ചാടി ഓടി മറയുകയായിരുന്നു.
വൈറ്റില ജംഗ്ഷന് സമീപമുള്ള ട്രാക്കിലാണ് പൂച്ച കുടുങ്ങിയത്. വലിയ ക്രെയിനിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ പൂച്ചയിരിക്കുന്ന ഭാഗത്ത് എത്തിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂച്ചയെ രക്ഷപ്പെടുത്തിയിരിക്കുന്നത്.
പൂച്ച താഴെ വീണാൽ ഒന്നും സംഭവിക്കാതിരിക്കാൻ താഴെ വലവിരിച്ച് നാട്ടുകാരും ഉദ്യോഗസ്ഥരും തയാറായി നിന്നിരുന്നു. എന്നാൽ ഇതൊന്നും വേണ്ടാതെ പൂച്ച താഴേക്ക് ചാടി ഓടുകയായിരുന്നു. വൈറ്റിലയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡിൽ ഗതാഗതം നിയന്ത്രിച്ചായിരുന്നു ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം.
Story Highlights- Kochi Metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here