ശബാന ആസ്മിയുടെ നില തൃപ്തികരമെന്ന് ഡോക്ടർമാർ

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബോളിവുഡ് താരം ശബാന ആസ്മിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു.
ഇന്നലെയാണ് ശബാന ആസ്മിയും ഭർത്താവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ മുൻവശം തകർന്നിരുന്നു. പരുക്കേറ്റ ശബാനയെ ആദ്യം പൻവേലിലെ എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോകിലബെൻ ദീരുബായി ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് ജാവേദ് അക്തറിന് പരുക്കേറ്റിരുന്നില്ല.
Dr Santosh Shetty Executive Director and CEO, Kokilaben Dhirubhai Ambani Hospital: Actor Shabana Azmi is stable and under observation. #Mumbai https://t.co/WH2KGQ70pY
— ANI (@ANI) January 18, 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here