Advertisement

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ലൈബ്രറി; പുസ്തകങ്ങൾ സംഭാവന ചെയ്ത് ടിഎൻ പ്രതാപൻ എംപി

January 19, 2020
2 minutes Read

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു. തൃശൂർ എംപി ടിഎൻ പ്രതാപനാണ് ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ സംഭാവന ചെയ്തത്. പൂക്കൾക്ക് പകരം പുസ്തകമെന്ന ആശയത്തിലൂടെ അതിഥിയായെത്തുന്ന പരിപാടികളിൽ എംപി പുസ്തകങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇത്തരത്തിൽ 8000 പുസ്തകങ്ങളാണ് ഇദ്ദേഹം ഇതുവരെ സ്വന്തമാക്കിയത്.

Read Also: ശബാന ആസ്മിക്ക് കാറപകടത്തിൽ പരുക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ്

ഇവയിൽ നിന്ന് മലയാളം-ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലായി പ്രസിദ്ധീകരിച്ച രണ്ടായിരം പുസ്തകങ്ങളാണ് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ലൈബ്രറിയിലേക്കായി സംഭാവന നൽകിയത്. സമാനമായ ആശയം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും നടപ്പാക്കിയിരുന്നു.

ഭാവിയിൽ സ്വന്തം ഗ്രാമമായ തളിക്കുളം സ്‌നേഹതീരത്ത് പതിനായിരം പുസ്തകങ്ങളുൾപ്പെടുത്തി ഓപ്പൺ ലൈബ്രറി ആരംഭിക്കാനാണ് എംപി ലക്ഷ്യം വയ്ക്കുന്നത്. ജയിലങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗ്, മധ്യമേഖലാ ഡിഐജി സാം തങ്കയ്യൻ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

tn prathapan mp, viyyur central jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top