ആന്ധ്രാപ്രദേശിന് ഇനി മൂന്ന് തലസ്ഥാനം; ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

ആന്ധ്രാപ്രദേശിന് ഇനി മൂന്ന് തലസ്ഥാനം. ഇത് സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ് ഇനി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനങ്ങളാകുക. അമരാവതിയെ പ്രത്യേക തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ചട്ടം റദ്ദാക്കിക്കൊണ്ടാണ് മന്ത്രിസഭയുടെ തീരുമാനം.
അമരാവതിയിൽ നിന്ന് തലസ്ഥാനം മാറ്റുന്നതിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് സർക്കാരിന്റെ നടപടി. തലസ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം അറസ്റ്റ് വരിച്ചിരുന്നു.
സിപിഐഎം, സിപിഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അമരാവതിയിൽ തലസ്ഥാനത്തിന്റെ നിർമാണം ആരംഭിച്ചത്. ഹൈക്കോടതിയടക്കം ഇവിടെ പ്രവർത്തിച്ച് തുടങ്ങി. മറ്റ് കെട്ടിടങ്ങളുടെ നിർമാണം ഇപ്പോൾ പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here