മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി

ഇടുക്കി മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റ് ട്രാൻസ്‌ഫോമറിലാണ് പൊട്ടിത്തെറി നടന്നത്. നിലയത്തിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളപായമില്ലെന്നാണ് സൂചന.
രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടയിലായിരുന്നു പൊട്ടിത്തെറി. ഭൂഗർഭ നിലയത്തിൽ പുക നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
moolamattom power house
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here