ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയെ തെരഞ്ഞെടുത്തു

ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയെ തെരഞ്ഞെടുത്തു. ഏകകണ്‌ഠേനയാണ് നദ്ദയെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുൻ അധ്യക്ഷനുമായ അമിത് ഷായ്ക്കും ഒരു പോലെ വിശ്വസ്തനാണ് ഹിമാചൽപ്രദേശ് സ്വദേശിയായ നദ്ദ.
ആദ്യ നരേന്ദ്ര മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു നദ്ദ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രശിന്റെ പ്രചാരണ ചുമതല വഹിച്ചത് നദ്ദയായിരുന്നു. ആഭ്യന്തര മന്ത്രിയായതിന് പിന്നാലെ ദേശീയ അധ്യക്ഷ പദവി കൂടി വഹിക്കാൻ അമിത് ഷായ്ക്ക് ബുദ്ധിമുട്ട് നേരിട്ടതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അധ്യക്ഷ പദവിയിലേക്ക് നദ്ദയുടെ പേരാണ് പരിഗണിച്ചത്.
50 ശതമാനം സംസ്ഥാന കമ്മറ്റികൾ അധ്യക്ഷനെ തെരഞ്ഞെടുത്താൽ മാത്രമേ ദേശീയ അധ്യക്ഷ പദവിയിൽ തെരഞ്ഞെടുപ്പ് സാധ്യമാകുകയുള്ളൂ. ഡിസംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് നീണ്ടത് ഈ സാഹചര്യത്തിലാണ്.
story highlights- j p nadda, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here