Advertisement

ഇടയലേഖനം ഒരു മുന്നറിയിപ്പ്; സിറോ മലബാർ സഭയുടെ ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് കുര്യൻ ജോസഫ്

January 20, 2020
0 minutes Read

സിറോ മലബാർ സഭയുടെ ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് സുപ്രിംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്. പള്ളികളിൽ വായിച്ച ഇടയ ലേഖനം വിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണെന്ന് കുര്യൻ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

സിറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ കഴിഞ്ഞ ദിവസം വായിച്ച ഇടയ ലേഖനത്തെ അനുകൂലിച്ചാണ് സുപ്രിംകോടതി മുൻ ജഡ്ജിയായിരുന്ന കുര്യൻ ജോസഫ് രംഗത്തുവന്നിരിക്കുന്നത്. ലൗ ജിഹാദിനെ കുറിച്ച് പള്ളികളിൽ വായിച്ച ഇടയ ലേഖനം ഒരു മുന്നറിയിപ്പാണെന്നും, സഭയുടെ ഓർമപ്പെടുത്തലായി ഇതിനെ കാണണമെന്നും കുര്യൻ ജോസഫ് പറഞ്ഞു.

ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടിൽ സഭയുടെ പരാമർശം വിശ്വാസികൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള വിവിധ യുവജന സംഘടനകളും, രാഷ്ട്രീയ സംഘടനകളും പരസ്യമായി രംഗത്തുവന്നിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top