പൗരത്വ നിയമ ഭേദഗതി: സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് എ കെ ബാലൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയിൽ സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് നിമയ മന്ത്രി എ കെ ബാലൻ.
പ്രകോപനം ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. നിയമപരമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് നിയമപരമായി തന്നെ പരിഹരിക്കുമെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനും സുപ്രിംകോടതിയെ സമീപിക്കാനും സംസ്ഥാന സർക്കാരിന് അവകാശം ഉണ്ട്. സുപ്രിംകോടതിയിൽ നിന്ന് എന്ത് തീരുമാനം വരുന്നു എന്ന് നേക്കിയാണ് ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
വാർഡ് വിഭജനം ഇടത് മുന്നണി അജണ്ടയാണെന്ന യുഡിഎഫ് വാദവും മന്ത്രി തള്ളി. യുഡിഎഫിന്റെ ആരോപണത്തിൽ കഴമ്പില്ല. യുഡിഎഫ് നടപ്പാക്കിയ വാർഡ് വിഭജനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും ജയിച്ചത് ഇടത് മുന്നണിയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
story highlights- a k balan, arif muhammad khan, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here