ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; പതിച്ചത് മൂന്ന് റോക്കറ്റുകൾ

ഇറാഖ് തലസ്ഥാനം ബാഗ്ദാദിൽ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയിൽ നിന്ന് തൊടുത്ത മൂന്ന് റോക്കറ്റുകളാണ് ഇന്ന് പുലർച്ചെ അമേരിക്കൻ എംബസിക്ക് നേരെ വന്ന് പതിച്ചത്. അതീവസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീൻ സോണിലാണ് എംബസി. മൂന്ന് റോക്കറ്റുകളിൽ രണ്ടെണ്ണം എംബസിയുടെ തൊട്ടടുത്താണ് പതിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
Read Also: ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇവോ മൊറാലിസ്
ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇറാൻ സഹായത്തോടെ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്ന് അമേരിക്ക ആരോപിച്ചു.
“Rocket attack alarms sounding off multiple times on the #US #Baghdad Embassy Complex and Union III. Heard the booms myself on Union III. Speakers telling all to take shelter immediately.” pic.twitter.com/F1lpbWm9RE
— Nafiseh Kohnavard (@nafisehkBBC) January 20, 2020
അതേസമയം, ആക്രമണത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല. ഒരാഴ്ചയ്ക്ക് മുമ്പ് സമാന രീതിയിലുള്ള രണ്ട് റോക്കറ്റ് ആക്രമണങ്ങൾ എംബസിക്ക് നേരെ നടന്നിരുന്നു. ഇറാനിലെ സൈനിക തലവനായ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിന് പിന്നാലെ എംബസി നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
america, Iraq, iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here