Advertisement

ഗവർണർ അരമൂക്കുമായി നാടുവിടേണ്ടി വന്ന സർ സിപിയുടെ ചരിത്രം വായിക്കണം; കെ മുരളീധരൻ

January 21, 2020
1 minute Read

ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണമെന്നും അരമൂക്കുമായാണ് സർ സിപിക്ക് നാടുവിടേണ്ടി വന്നതെന്നും കെ മുരളീധരൻ എംപി. നിയമം സംബന്ധിച്ച് ഏത് തരത്തിലുളള വിശദീകരണവും തൃപ്തികരമാകില്ലെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. താനാണ് ഭരണഘടനയെന്ന് പറയുന്ന ഗവർണർ താൻ വെറും റബർ സ്റ്റാമ്പ് മാത്രമാണെന്ന് തിരിച്ചറിയണം. ലക്ഷ്മണരേഖ കടക്കരുതെന്ന് മുഖ്യമന്ത്രി ഗവർണറെ ഓർമിപ്പിക്കണമെന്നും കോഴിക്കോട് കെ മുരളീധരൻ ആവശ്യപ്പെട്ടു.

Read Also: സുപ്രിംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് ഗവർണറുടെ അനുമതി വേണ്ട‍: പി സദാശിവം

‘മറുപടി നൽകാൻ രാജഗോപാൽ കാണിച്ച നട്ടെല്ലെങ്കിലും മുഖ്യമന്ത്രി കാണിക്കണം. നട്ടെല്ലോട് കൂടി മറുപടി പറഞ്ഞാൽ ഒരുമിച്ച് നീങ്ങാം. പൊതുയോഗത്തിൽ പൊതുയോഗത്തിൽ വീമ്പിളക്കിയാൽ പോരാ’ എന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം, ഗവർണറുമായി വാക്പോരിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച നിയമമന്ത്രിയും പുതിയ സാഹചര്യത്തിൽ രംഗത്തിറങ്ങി. കോടതിയെ സമീപിക്കാനുളള സർക്കാർ നീക്കം ഗവർണറെ അറിയിക്കാൻ ഭരണഘടനാ ബാധ്യതയില്ലെന്നും ഗവർണർ ഭരണഘടനാ സ്ഥാപനമാണെന്നും എന്നാൽ എക്സിക്യുട്ടീവിന്റെ തലവൻ മുഖ്യമന്ത്രിയാണെന്നും എകെ ബാലൻ പറഞ്ഞു. ഇതിന്റെ പേരിൽ ഉണ്ടാകുന്ന എന്ത് പ്രത്യാഘാതവും നേരിടാൻ സർക്കാർ തയാറാണെന്നും ബാലൻ കൂട്ടിച്ചേർത്തു. മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു എകെ ബാലന്റെ പ്രസ്താവന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top