സിയാച്ചിനിലെ സൈനികരുടെ സൗകര്യങ്ങൾ വർധിപ്പിച്ച് കരസേന

സിയാച്ചിനിലെ സൈനികരുടെ സൗകര്യങ്ങൾ വർധിപ്പിച്ച് കരസേന. കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള മികച്ച വസ്ത്രങ്ങളും ആധുനിക ഉപകരണങ്ങളും അടങ്ങുന്ന ഒരു ലക്ഷം രൂപ വിലയുള്ള കിറ്റുകളാണ് ഓരോ സൈനികർക്കും നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനു പുറമേ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളും സൈനികർക്ക് ലഭ്യമാക്കും.
സിയാച്ചിനിൽ മഞ്ഞുമല ഇടിയുന്നത് പതിവായതിനാൽ മഞ്ഞിനടിയിൽ കുടുങ്ങുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ആധുനിക സംവിധാനങ്ങളും സൈനികർക്ക് ലഭ്യമാക്കും. ഇത് സംബന്ധിച്ച പരിശോധന കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ നേതൃത്വത്തിൽ നടത്തി കഴിഞ്ഞു.
28,000 രൂപ വിലവരുന്ന തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ. സ്ലീപ്പിങ് ബാഗ്, 14,000 രൂപ വിലവരുന്ന ജാക്കറ്റും ഗ്ലൗസുകളും, 12,500 രൂപ വിലവരുന്ന ഷൂസ് തുടങ്ങിയവയാണ് സൈനികർക്ക് ലഭ്യമാക്കുന്നത്. ഇതിനു പുറമേ 50000 രൂപ വിലവരുന്ന ഓക്സിജൻ സിലിണ്ടറും മഞ്ഞിൽ കുടുങ്ങുന്നവരെ കണ്ടെത്താനുള്ള ആധുനിക സൗകര്യങ്ങളും ഇതോടൊപ്പം ലഭ്യമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here