Advertisement

തിരുവനന്തപുരം കരമനയില്‍ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിന് തീപിടിച്ചു

January 22, 2020
1 minute Read

തിരുവനന്തപുരം കരമനയില്‍ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിന് തീപിടിച്ചു. രാവിലെയുണ്ടായ തീപിടുത്തത്തില്‍ നിരവധി വസ്തുക്കള്‍ കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല രാവിലെ ഒന്‍പത് മണിയോട് കൂടിയാണ് കരമനയിലെ ബാറ്റാ ഷോറൂമിനോട് ചേര്‍ന്ന ഗോഡൗണില്‍ തീപിടുത്തമുണ്ടായത്.

ചെങ്കല്‍ച്ചൂളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ കൊണ്ടാണ്
തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തമുണ്ടായ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത് അനുമതില്ലാതെയാണെന്ന് സൂചനകളുണ്ട്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് സൂചന. തീയണക്കാനുളള ശ്രമത്തിനിടെ രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 

Story Highlights- Bata Showroom in Karamana, caught fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top