ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ തിരിച്ചുവരും ; ബോയിംഗ്

2020 ന്റെ മധ്യത്തോടെ ബോയിംഗ് 737 മാക്സ് വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ തിരിച്ചുവരുമെന്ന് ബോയിംഗ് വിമാനക്കമ്പനിയുടെ പ്രഖ്യാപനം. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് കമ്പനിയുടെ തീരുമാനം ബോയിംഗ് അറിയിച്ചത്.
‘ സുരക്ഷിതമായ ഒരു തിരിച്ചുവരവിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അത് സാധ്യമാകുമെന്ന കാര്യത്തില്‍ ആത്മവിശ്വാസവുമുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളില്‍ ഖേദം പ്രകടിപ്പിക്കുന്നു, ബോയിംഗ് വ്യക്തമാക്കി. എത്യോപ്യന്‍ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് 737 മാക്സ് വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ ബോയിംഗ് താത്കാലികമായി നിര്‍ത്തിവച്ചത്. ഒരു വര്‍ഷത്തിനിടെ നടന്ന രണ്ട് അപകടങ്ങളിലായി 346 പേരാണ് കൊല്ലപ്പെട്ടത്.
Story Highlights- Boeing 737 Max
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here