ബസിലേക്ക് ഓടിക്കയറി സുന്ദരി; മഞ്ജുവിനെക്കണ്ട് അമ്പരന്ന് ആരാധകർ

ലേഡി സൂപ്പർ സ്റ്റാറിനെ കണ്ട് അമ്പരന്ന് ആരാധകർ. തമ്പാനൂർ ബസ് സ്റ്റാൻഡിലെ തിരക്കേറിയ സമയം. ചുവന്ന കാറിൽ നിന്ന് ഇറങ്ങി കെഎസ്ആർടിസി ബസിലേക്ക് ഓടിക്കയറിയ സുന്ദരിയായ പെൺകുട്ടി. സംഭവം കണ്ട് നിന്ന ചിലർ ഒന്ന് സൂക്ഷിച്ച് നോക്കി. ആളെ തിരിച്ചറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി.
കണ്ടു നിന്നവരിൽ പലരും പ്രിയ താരത്തെ അടുത്തു കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു. ഷൂട്ടിംഗിന്റെ യാതൊരു ലക്ഷണങ്ങളും പരിസരത്തില്ല.
മഞ്ജുവും സണ്ണി വെയ്‌നും പ്രധാനവേഷത്തിലെത്തുന്ന ചതുർമുഖത്തിന്റെ ചിത്രീകരണത്തിനാണ് മഞ്ജു വാര്യർ തിരുവനന്തപുരത്ത് എത്തിയത്. സണ്ണി വെയ്‌നും മഞ്ജുവും ഒന്നിക്കുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കർ, സലീൽ വീ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് തോമസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here