ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം 29 ന് ; മന്ത്രിസഭാ യോഗം അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ക്ക് കൈമാറും

സംസ്ഥാനത്ത് വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന് വഴിതുറന്ന് നയപ്രഖ്യാപനം വരുന്നു. 29 ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കുക. മന്ത്രിസഭാ യോഗം അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ക്ക് കൈമാറും. പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കും. ഗവര്‍ണര്‍ പ്രസംഗം തിരിച്ചയച്ചാല്‍ ഇതേ പ്രസംഗം വീണ്ടും കൈമാറാനാണ് മന്ത്രിസഭാ തീരുമാനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതും സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതും നയപ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്ത് എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെച്ചതും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലുണ്ട്.
അനുമതിയില്ലാതെ സുപ്രിം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷമുള്ള ഗവര്‍ണര്‍ ഈ നയപ്രഖ്യാപനം തിരിച്ചയക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. തിരിച്ചയച്ചാലും ഒരു വരി പോലും വെട്ടാതെ അതേ നയപ്രഖ്യാപനം വീണ്ടും ഗവര്‍ണര്‍ക്ക് കൈമാറാനാണ് മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ വീണ്ടും കൈമാറിയാല്‍ നയപ്രഖ്യാപനം തിരുത്താന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. എന്നാല്‍ വിവാദ ഭാഗങ്ങള്‍ സഭയില്‍ വായിക്കാതെ ഗവര്‍ണര്‍ക്ക് വിട്ടു കളയാം. എങ്കിലും നയപ്രഖ്യാപനം സര്‍ക്കാര്‍ നിലപാട് പ്രതിഫലിക്കുന്നതാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. നേരത്തെ 30 ന് തുടങ്ങാനിരുന്ന ബജറ്റ് സമ്മേളനം യുഡിഎഫിന്റെ അസൗകര്യം കണക്കിലെടുത്ത് 29 ലേക്ക് മാറ്റുകയായിരുന്നു.
Story Highlights- Legislative Assembly, the Governor’s Statement of Speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here