മോട്ടോർ വാഹന പിഴത്തുക കുറച്ച നടപടി; സംസ്ഥാന സർക്കാരിനെ ശരിവെച്ച് കേന്ദ്രം

ഗതാഗത നിയമലംഘത്തിനുള്ള മോട്ടോർ വാഹന പിഴത്തുക കുറച്ച സംസ്ഥാനത്തിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചു. നടപടി അംഗീകരിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേരളത്തിന് മറുപടി കത്തു നൽകി. പിഴത്തുക കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആദ്യ നിലപാട്.
മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പല സംസ്ഥാനങ്ങളും പിഴത്തുക കുറച്ചു. പുതുക്കിയ മോട്ടോർവാഹനനിയമത്തിൽ നിർദേശിക്കുന്ന പിഴയെക്കാൾ കുറഞ്ഞ തുക ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. പിഴ കുറച്ചത് അംഗീകരിക്കില്ല എന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് സംസ്ഥാനത്തിന്റെ പ്രയാസം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചത്. കത്ത് പരിഗണിച്ച കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ നടപടി ശരി വെച്ചു. കേരളത്തിന് നൽകിയ മറുപടി കത്തിൽ സംസ്ഥാന നടപടി അംഗീകരിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ ഇടക്കാലത്ത് വാഹന പരിശോധന തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്‍തിരുന്നു. പിന്നീട് മോട്ടോർ വാഹന പിഴയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. എന്നാൽ മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴ കുറച്ചിട്ടില്ല.
Story Highlights: Fine, Motor Vehicle Act, Traffic Law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here