Advertisement

റീബിൽഡ് കേരള : 1805 കോടിയുടെ പദ്ധതികൾക്ക് സർക്കാർ അംഗീകാരം

January 22, 2020
1 minute Read

കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായ റീബിൽഡ് കേരളയുടെ 1805 കോടിയുടെ പദ്ധതികൾക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഇതിൽ 807 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി.

മരാമത്ത് റോഡുകളുടെ പുനർനിർമാണം 300 കോടി, എട്ടു ജില്ലകളിൽ 603 കിലോമീറ്റർ പ്രാദേശിക റോഡുകളുടെ പുനർനിർമാണത്തിന് 488 കോടി, ബ്രഹ്മപുരത്ത് കടമ്പ്രയാർ പുഴയ്ക്കുമീതെ പാലത്തിന് 30 കോടി, ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും റേഡിയോഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് ടെക്‌നോളജിയും പ്രയോജനപ്പെടുത്താൻ 28 കോടി, എന്നിങ്ങനെ 1805 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.

റീബിൽഡ് കേരള പദ്ധതികൾ നടപ്പാക്കുന്നതിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതി യോഗം വിലയിരുത്തി. പദ്ധതിക്ക് ലോകബാങ്കിൽ നിന്ന് ആദ്യഗഡുവായി 1780 കോടി രൂപ വായ്പ ലഭിച്ചിട്ടുണ്ട്. റോഡ് പുനർനിർമാണത്തിന് ജർമൻ ബാങ്കും വായ്പ നൽകാൻ തയാറാറിയിട്ടുണ്ട്. ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള കേരളം നിർമിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കരട് നിർദേശങ്ങൾ ഉപദേശക സമിതി ചർച്ച ചെയ്തു.

Story Highlights- Kerala, Rebuild Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top