ജിദ്ദയില്‍ ചരിത്ര കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി

ജിദ്ദയിലെ ബലദില്‍ ചരിത്ര കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടു. ജിദ്ദയിലെ ചരിത്ര നഗരിയായ ബലദിലുള്ള പൈതൃക കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുസംബന്ധമായ പഠനതിനായി സാംസ്കാരിക മന്ത്രാലയവും ജിദ്ദാ നഗരസഭയും പ്രത്യേക സമിതിക്ക് രൂപം നല്കി.
ഈ പ്രദേശത്തുള്ള ചരിത്ര ശേഷിപ്പുകളുടെയും കെട്ടിടങ്ങളുടെയും വിശദമായ കണക്ക് സമിതി എടുക്കും. വടക്ക് ഭാഗത്ത് കിഴക്കന്‍ ബാഗ്ദാദിയ ഉള്‍പ്പെടെ രണ്ട് കിലോമീറ്ററും 450 മീറ്ററും, തെക്ക് ഭാഗത്ത് ബലദും കിംഗ് ഫഹദ് റോഡിന്റെ വശങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ട് കിലോമീറ്ററും, കിഴക്ക് ഭാഗത്ത് അമ്മാരിയ ഷറഫിയ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു കിലോമീറ്റര്‍ 540 മീറ്ററും, പടിഞ്ഞാറ് ഭാഗത്ത് അന്തലൂസ് റോഡിലെ ഒരു കിലോമീറ്റര്‍ 550 മീറ്ററും നീളത്തില്‍ കിടക്കുന്ന ഭാഗങ്ങളിലെ കെട്ടിടങ്ങളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. പഴയകാല അറബ് സംസ്കാരത്തിന്റെ നിരവധി ശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രദേശം.
Story Highlights- Special committee to study the ownership of historic buildings in Jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here