പത്തനംതിട്ട നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം ; 20 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട നഗരത്തില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.30 ഓടെയാണ് അബാന്‍ ജംഗ്ഷന്‍, പ്രൈവറ്റ് ബസ് സ്റ്റാന്റ്, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കൈയ്ക്കും കാലിനും പരുക്കേറ്റവരെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളടക്കം 20 പേര്‍ക്കാണ് കടിയേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയും ആളുകള്‍ക്ക് നേരെ തെരുവനായയുടെ ആക്രമണം ഉണ്ടായി. നഗരത്തില്‍ വിവധ ഭാഗങ്ങളി മാലിന്യം നീക്കം ചെയ്യാത്തതാണ് തെരുവനായകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായയുടെ അക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് പേ വിഷബാധയുടെ പ്രതിരോധ മരുന്നുകള്‍ നല്‍കിയതായി ഡിഎംഒ അറിയിച്ചു.
Story Highlights- Street dog attacks, Pathanamthitta town, 20 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here