Advertisement

പാർക്കിംഗ് കുരുക്ക് ഒഴിവാക്കാൻ തിരുവനന്തപുരത്ത് നഗരസഭയുടെ പരിശോധന

January 22, 2020
1 minute Read

തിരുവനന്തപുരം നഗരത്തിൽ പാർക്കിംഗ് കുരുക്ക് ഒഴിവാക്കാൻ നഗരസഭയുടെ പരിശോധന. വലിയ കെട്ടിടങ്ങളിൽ അനുവദിച്ച പാർക്കിഗ് സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

മേയറുടെ നിർദ്ദേശത്തെ തുടർന്ന് നഗരസഭ എൻജിനീയറിംഗ് വിഭാഗം, ആരോഗ്യ വിഭാഗം, ട്രാഫിക് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാച്യു, പാപ്പനംകോട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പാർക്കിംഗ് സ്ഥലങ്ങൾ അനധികൃതമായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ നോട്ടീസ് പതിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കെട്ടിടത്തിന്റെ പ്ലാൻ സമർപ്പിക്കാനായി നിർദ്ദേശം നൽകി.

വിഷയത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്ന സാഹചര്യത്തിൽ കൂടിയാണ് നഗരസഭയുടെ നടപടി.

 

 

 

trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top