Advertisement

‘ക്യാപ്റ്റൻ മാർവൽ’ വീണ്ടുമെത്തുന്നു

January 23, 2020
1 minute Read

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും ശക്തയായ സൂപ്പർ ഹീറോ ക്യാപ്റ്റൻ മാർവലിന്റെ ആദ്യ സിനിമ കഴിഞ്ഞ വർഷമാണ് പ്രദർശനത്തിനെത്തിയത്. ആരാധകർ പിന്നീട് രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെ ആ വാർത്തയും എത്തിയിരിക്കുകയാണ്, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിർമാണം ഡിസ്‌നിയുടെ മാർവൽ സ്റ്റുഡിയോ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Read Also: ‘എപി മുതൽ എപി വരെ’; അഞ്ചാം പാതിര ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ

ഓസ്‌കർ നേടിയ അഭിനേത്രി ബ്രി ലാർസൺ തന്നെയാകും ചിത്രത്തിലെ നായിക. ഒരു വനിതാ സംവിധായികയെ ചിത്രം സംവിധാനം ചെയ്യാൻ ക്ഷണിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മാർവലിന്റെ സ്ത്രീ കേന്ദ്രീകൃതമായ ആദ്യ സംരംഭമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ക്യാപ്റ്റൻ മാർവൽ.

യുഎസ് എയർഫോഴ്‌സ് പൈലറ്റ് കരോൾ ഡാൻവേഴ്‌സ് എന്നായിരുന്നു ചിത്രത്തിൽ ബ്രി ലാർസന്റെ കഥാപാത്രത്തിന്റെ പേര്. രണ്ടാം ഭാഗം 2022ഓടെ പ്രദർശനത്തിന് എത്തിക്കും.

 

 

 

captain marvel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top