പൗരത്വ നിയമ ഭേദഗതി; സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും ഗവര്‍ണര്‍ ആവശ്യപെട്ടു. അതേസമയം ചട്ടലംഘനം നടത്തുന്നത് ഗവര്‍ണര്‍ തന്നെയാണെന്ന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു
അനന്തമായ നീളുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അയവ് വരുത്താന്‍ ലക്ഷ്യം വയ്ക്കുന്നതായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികം. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും ഭിന്നത പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കുകയാണ് തന്റെ കടമ. താന്‍ പറയുന്നത് നിയമമാണെന്നും വിഷയത്തില്‍ നിയമ വിദഗ്ദരുമായി ചര്‍ച്ച നടത്തിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വ്യത്യസ്ഥ അഭിപ്രായമുണ്ടെങ്കില്‍ സഭാധ്യക്ഷനെ എഴുതി അറിയിക്കുകയാണ് വേണ്ടത്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ചട്ടലംഘനം നടത്തിയത് ഗവര്‍ണറാണെന്നും സ്പീക്കര്‍ പറഞ്ഞു.
Story Highlights: aarif muhammad khan, Kerala governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here