Advertisement

കിംഗ്ഖാന്റെ വീട്ടിൽ ഒരു മുറി വാടയ്ക്ക് ചോദിച്ച ആരാധകന് താരത്തിന്റെ കൗതുകം നിറഞ്ഞ മറുപടി

January 23, 2020
2 minutes Read

താരങ്ങളും അവരുടെ വീട്ടു വിശേഷങ്ങളും അറിയാൻ ഏറെ ആഗ്രഹിക്കുന്നവരാണ് ആരാധകർ. ഇപ്പോഴിതാ  ബോളിവുഡ് കിംഗ്ഖാൻ ഷാരൂഖ് ഖാന്റെ വീടിനെക്കുറിച്ചാണ് കൗതുകം നിറഞ്ഞ ചോദ്യവുമായി ആരാധകൻ രംഗത്തെത്തിയിരിക്കുന്നത്.

ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കാൻ ഷാരൂഖ് ഖാൻ നടത്തിയ ആസ്‌ക്എസ്ആർകെ എന്ന ഹാഷ്ടാഗിലാണ് ആരാധകൻ ചോദ്യവുമായി രംഗത്തെത്തിയത്.

ഷാരൂഖിന്റെ ഇരുനൂറു കോടി രൂപ മുതൽ മുടക്കിലുള്ള സ്വപ്‌ന സൗധത്തിൽ ഒരു മുറിയുടെ വാടകയാണ് ആരാധകൻ ചോദിച്ചത്. എന്നാൽ, ആരാധകന്റെ ചോദ്യത്തിന്  കൗതുകവും യുക്തി പൂർവവുമായ മറുപടിയാണ് താരം നൽകിയത്. മന്നത്തിലെ ഒരു മുറിയുടെ വാടക തന്റെ മുപ്പതു വർഷത്തെ കഠിനാധ്വാനമാണെന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

 

താരത്തിന്റെ നർമ്മവും യുക്തിയും നിറഞ്ഞ മറുപടി ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. 2001ൽ 13.32 കോടി രൂപ മുതൽ മുടക്കിൽ മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്ത് നിർമിച്ച വീട് ജീവിതത്തിൽ ഏറ്റവുമധികം പണം ചെലവാക്കി സ്വന്തമാക്കിയ ഒന്നാണെന്ന് താരം ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top