Advertisement

കൊറോണ വൈറസ് ബാധ; ചൈനയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസി

January 24, 2020
0 minutes Read

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചൈനയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഇടപെട്ട് ഇന്ത്യൻ എംബസി. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 26 ആയി. 830 പേർക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം, വിദ്യാർത്ഥികൾ സുരക്ഷ മുൻകരുതലുകൾ എടുക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കുറച്ച് വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയെങ്കിലും നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ചൈനയിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്നവരിൽ 20പേർ മലയാളികളാണ്. വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിൽ റിപ്പബ്ലിക്ക് ദിനാഘോഷം ഇന്ത്യൻ എംബസി റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ ദേശീ.യ ആരോഗ്യ കമ്മീഷൻ കൊറോണ വൈറസ് ബാധ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.  വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലും സമീപ നഗരങ്ങളിലും പൊതു ഗതാഗതം താത്ക്കാലികമായി നിർത്തിവച്ചു. ദക്ഷിണ കൊറിയയിലും ജപ്പാനിലും പുതിയ ഓരോ കേസ് കൂടി റിപ്പോർട്ട് ചെയ്തതായാണ് വിവരം. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ ഇതുവരെ ചൈനയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top