ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃഖല മറ്റന്നാൾ നടക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണിയുടെ മനുഷ്യാമഹാ ശൃഖല മറ്റന്നാൾ നടക്കും. കാസർഗോഡ് മുതൽ കളിയിക്കാവിള വരെയുള്ള ശൃഖലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്‌കാരിക നായകരും പങ്ക് ചേരും.
പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് റിപ്പബ്ലിക്ക് ദിനമായ മറ്റന്നാൾ ഇടത് മുന്നണി മനുഷ്യമഹാ ശൃഖല സംഘടിപ്പിക്കുന്നത്. കാസർഗോഡ് മുതൽ കളിയിക്കാവിള വരെ നീളുന്ന ശൃഖല എംഎ ബേബി കളിയിക്കാവിളയിലും എസ് രാമചന്ദ്രൻ പിള്ള കാസർഗോഡും പങ്കാളികളാകും. മുഖ്യമന്ത്രി പിണറായി വിജയൻ, കാനം രാജേന്ദ്രൻ എന്നിവർ തിരുവനന്തപുരം പാളയത്ത് ശൃഖലയിൽ അണിചേരും. വിവിധ ജില്ലകളിലായി ഇടത് മുന്നണി നേതാക്കളും ശൃഖലയ്ക്ക് നേതൃത്വം നൽകും.
അതേസമയം, മനുഷ്യമഹാശൃഖല രാഷ്ട്രീയ കാര്യപരിപാടിയായിട്ടല്ല വിഭാവനം ചെയ്തിരിക്കുന്നതെന്ന ഇടത് മുന്നണിയുടെ അഭ്യർത്ഥന കോൺഗ്രസും ലീഗും തള്ളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here