Advertisement

ഡയാന എങ്ങനെ ‘നയൻതാര’ ആയി?; എഴുത്തുകാരന്റെ കുറിപ്പ്

January 24, 2020
1 minute Read

തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയ്ക്ക് ആ പേര് വന്നതെങ്ങനെയെന്ന് അറിയാമോ? നയൻതാരയുടെ യഥാർത്ഥ പേര് ഡയാന മറിയം കുര്യൻ എന്നായിരുന്നു. സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരയിലൂടെ ജയറാമിന്റെ നായികയായാണ് താരം സിനിമയിലെത്തിയത്. അതിന് മുൻപായിരുന്നു പേര് മാറ്റം. എന്നാൽ നയൻതാര എന്ന പേര് താരത്തിന് വന്നതെങ്ങനെയെന്ന് എഴുത്തുകാരനും അധ്യാപകനുമായ ജോൺ ഡിറ്റോ പിആർ പറയുന്നു.

Read Also: മനംമയക്കുന്ന ചുവടുകളുമായി  അനു സിത്താര; വീഡിയോ വൈറൽ

കുറിപ്പ് വായിക്കാം…

2003..തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജൻ സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ, സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി, ഡയാനയെന്നാണ് പേരത്രെ. ‘ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സർ നിർദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു…മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി….നയൻതാര….ഞാൻ പറഞ്ഞു: നയൻതാര ..സാജൻസാർ തലയാട്ടി…സ്വാമിനാഥൻ സാറും തലകുലുക്കി. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ …സമ്പൂർണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനികാന്തിനൊപ്പം അഭിനയിക്കുന്നു. ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..’പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഈ കഥ പറയാമായിരുന്നു.

 

 

nayanthara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top