മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചു എന്ന വാര്‍ത്ത വ്യാജം; ബിജെപി എംപിക്കും സേവാഭാരതി പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസ്

മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ഒരു വിഭാഗത്തിന് കുടിവെള്ളം നിഷേധിച്ചു എന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് കുടിവെള്ളം നല്‍കിയിരുന്ന സൈനുദീനും കുടുംബവും. സ്വന്തം ചെലവില്‍ തങ്ങള്‍ക്ക് വേണ്ടി എത്തിച്ചിരുന്ന വെള്ളമാണ് നല്‍കിയിരുന്നതെന്നും കഴിഞ്ഞ ദിവസം വരെ മറ്റുള്ളവരും വെള്ളം കൊണ്ട് പോയിരുന്നെന്നും സൈനുദ്ധീന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിനാല്‍ കുറ്റിപ്പുറം പൈങ്കണ്ണൂരില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം കുടിവെള്ളം നിഷേധിച്ചുവെന്ന വാര്‍ത്ത ദേശീയ മധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. എന്നാല്‍ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് കുടിവെള്ളം വിതരണം ചെയ്തിരുന്ന സൈനുദീന്റെയും കുടുംബത്തിന്റെയും വിശദീകരണം. പ്രദേശത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനാല്‍ സ്വന്തം ചെലവില്‍ മോട്ടോര്‍ ഉപയോഗിച്ച് എത്തിച്ചിരുന്ന വെള്ളമാണ് നല്‍കിയിരുന്നത്. വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ കെഎസ്ഇബിയും ഇടപെട്ടു. വെള്ളം കുറയുകയും വൈദ്യുതി പ്രതിസന്ധി ഉടലെടുക്കയും ചെയ്തതോടെ മറ്റ് ഉപയോഗങ്ങള്‍ക്കില്ലങ്കിലും കുടിവെള്ളത്തിന് വേണ്ട വെള്ളം കൊണ്ടു പോകാമെന്നാണ് പറഞ്ഞതന്നും ആര്‍ക്കും കുടിവെള്ളം നിഷേധിച്ചിട്ടില്ലന്നും സൈനുദീന്‍ പറഞ്ഞു. വെള്ളം നല്‍കരുതെന്ന് ആരും പറഞ്ഞിട്ടിലെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം, വ്യാജ സന്ദേശം ട്വിറ്ററില്‍ പങ്കുവച്ച ഉഡുപ്പി ചിക്മഗളൂര്‍ ബിജെപി എംപി ശോഭ കരന്തലജെക്കും കുറ്റിപ്പുറത്തെ സേവാഭാരതി പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാജ പ്രചാരണത്തിന് പൊലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരായ ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസ്.
സിഎഎ യെ അനുകൂലിച്ചതിന്റെ പേരില്‍ പ്രദേശത്തെ കിണറില്‍ നിന്ന് ഹൈന്ദവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നായിരുന്നു വ്യാജ പ്രചാരണം.
Kerala is taking baby steps to become another Kashmir!
Hindus of Kuttipuram Panchayat of Malappuram was denied water supply as they supported #CAA2019.#SevaBharati has been supplying water ever since.
Will Lutyens telecast this intolerance of PEACEFULS frm God’s Own Country!? pic.twitter.com/y0HKI4bitD
— Shobha Karandlaje (@ShobhaBJP) January 22, 2020
Story Highlights- denial of drinking water, people in support of the Citizenship Amendment act, fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here