Advertisement

കൊറോണ വൈറസ് ബാധ; കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നു

January 25, 2020
1 minute Read

കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തെര്‍മല്‍ പരിശോധന നടത്തുന്ന ഏഴ് വിമാനത്താവളങ്ങളില്‍ കേന്ദ്രസംഘം നാളെ സന്ദര്‍ശനം നടത്തും. കൂടാതെ 22 വിമാനത്താവളങ്ങളില്‍ കൂടി പരിശോധന ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.

നേപ്പാള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. കൊച്ചിയിലെത്തുന്ന കേന്ദ്ര സംഘത്തില്‍ പൊതു ആരോഗ്യ വിദഗ്ധന്‍, ഒരു മൈക്രോബയോളജിസ്റ്റ്, ഒരു ക്ലീനിഷ്യന്‍ തുടങ്ങിയവര്‍ ഉണ്ടാകും. ആശുപത്രികളിലും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. സംസ്ഥാന ആരോഗ്യ സെക്രട്ടറിയുമായി ഏകോപിച്ച് നടപടികള്‍ ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

 

Story Highlights-Coronavirus infection, high-level meeting, Union Health Ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top