നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രധാനധ്യാപകന് 20 വര്‍ഷം കഠിന തടവും ഇരുപത്തയ്യായിരം രൂപ പിഴയും

പോക്‌സോ കേസില്‍ പ്രധാനധ്യാപകന് 20 വര്‍ഷം കഠിന തടവും ഇരുപത്തയ്യായിരം രൂപ പിഴയും. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാസര്‍ഗോഡ് കിനാനൂര്‍ സ്വദേശി പി രാജന്‍ നായരെയാണ് ജില്ല പോക്‌സോ കോടതി ശിക്ഷിച്ചത്.
സര്‍ക്കാര്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യത്തെ പോക്‌സോ കേസ് വിധിയാണിത്. പോക്‌സോ നിയമത്തില്‍ ഇരയെ പുനരധിവസിപ്പിക്കണമെന്ന ചട്ടപ്രകാരമാണ് വിധി. പ്രതി 2018 ഒക്ടോബറില്‍ ചുള്ളിക്കര ജിഎല്‍പിഎസ് പ്രധാന അധ്യാപനായിരുന്ന ഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ജാമ്യത്തിനായി പ്രതി സുപ്രിംകോടതി വരെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.
Story Highlights- headmaster sentenced, 20 years imprisonment and fine, pocso act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here