കളിയിക്കാവിള കൊലപാതക കേസ്; പ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കാനൊരുങ്ങി പൊലീസ്

കളിയിക്കാവിള കൊലപാതക കേസിൽ പ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കാനൊരുങ്ങി തമിഴ്‌നാട് പൊലീസ്. ഐഎസ് ബന്ധത്തിന് കൂടുതൽ തെളിവ് ലഭിച്ച സാഹചര്യത്തിലാണ് നടപടി.
പുതിയ തീവ്രവാദ സംഘടനയുടെ സാന്നിധ്യം തെളിയിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിനു മുമ്പ് പ്രതികൾ ഉപേക്ഷിച്ച ബാഗിൽ നിന്നും ഐഎസ് എന്നെഴുതിയ കുറിപ്പും കണ്ടെടുത്തു. ഈ കുറിപ്പിനെക്കുറിച്ചും അന്വേഷിച്ചു വരികയാണ്. കുറിപ്പിൽ എഴുതിയിരുന്ന ഖാജാമൊയ്തീന്റെ വിവരങ്ങൾ ബംഗളൂരു പൊലീസിനോട് തേടിയിട്ടുണ്ട്. എഎസ്‌ഐ വിൽസണെ കൊലപ്പെടുത്തിയ കളിയിക്കാവിളയിലെ ചെക്ക്‌പോസ്റ്റിൽ പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുക്കും. ചെക്ക് പോസ്റ്റ് ഓഫീസിനുള്ളിൽവച്ച് കുത്തിയും വെടിവെച്ചുമാണ് തൗഫീക്ക്, അബ്ദുൾ സമീമിം എന്നിവർ ചേർന്ന് വിൽസനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുപയോഗിച്ച തോക്കും കത്തിയും തെളിവെടുപ്പിനിടെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here