Advertisement

പ്രാചീന ഇന്ത്യയിലെ സംസ്കൃത പുസ്തകമാണ് യൂറോപ്പിലെ ബഹിരാകാശ പഠനത്തിന്റെ ആധാരം; കേരള ഗവർണർ

January 25, 2020
1 minute Read

പ്രാചീന ഇന്ത്യയിലെ സംസ്കൃത പുസ്തകമാണ് യൂറോപ്പിലെ ബഹിരാകാശ പഠനത്തിന്റെ ആധാരമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘സൂര്യസിദ്ധാന്ത’ എന്ന സംസ്കൃത പുസ്തകമാണ് ബഹിരാകാശ പഠനത്തിന് അടിസ്ഥാനമായതെന്ന് ഗവർണർ പറഞ്ഞു. ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവന് ശ്രീ ചിത്തിര തിരുനാൾ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ നിന്ന് കടൽ കടന്ന പുസ്തകം ആദ്യം ബാഗ്ദാദിലേക്കും പിന്നീട് സ്പെയിനിലേക്കും എത്തിയെന്ന് ആരിഫ് ഖാൻ അവകാശപ്പെടുന്നു. ഒൻപതാം നൂറ്റാണ്ടിലാണ് ‘സൂര്യസിദ്ധാന്ത’ ബാഗ്ദാദിലേക്ക് കൊണ്ടുപോകുന്നത്. അന്ന് ബാഗ്ദാദ് ഭരിച്ചു കൊണ്ടിരുന്ന ഖലീഫ മൻസൂർ പുസ്തകത്തിൻ്റെ അറബിയിലുള്ള മൊഴിമാറ്റം വായിച്ച് അത്ഭുതപ്പെട്ടു. പുസ്തകത്തെപ്പറ്റി അറിഞ്ഞ അന്നത്തെ സ്പെയിൻ ഭരണാധികാരി വലിയ തുക കൈക്കൂലിയായി നൽകി അത് കൈക്കലാക്കി. ശേഷം പുസ്തകം എല്ലാ യൂറോപ്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇതാണ് പിന്നീട് യൂറോപ്പ്പിലെ ബഹിരാകാശ പഠനത്തിന് ആധാരമായി മാറിയതെന്നും ഗവർണർ അവകാശപ്പെട്ടു.

ഇപ്പോൾ നാം നമ്മുടെ പാരമ്പര്യത്തെ മറക്കുകയാണെന്നും നമ്മുടെ ശാസ്ത്രീയ സൂചനകളൊക്കെ ഇപ്പോൾ മിത്തുകളായി മാറിയെന്നും ഗവർണർ കുറ്റപ്പെടുത്തി. ശ്രീചിത്തിര തിരുനാൾ ട്രസ്റ്റ് ചെയർമാൻ ടിപി ശ്രീനിവാസൻ, ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ, മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

അതേ സമയം, ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുകയാണ്. സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ് ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചത്.

Story Highlights: Kerala Governor, Arif Mohammed Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top