Advertisement

‘വിസിലടിക്കും മുൻപ് ഗോളടിക്കരുത്’; രമേശ് ചെന്നിത്തലയ്‌ക്കെതിരെ എ വിജയരാഘവൻ

January 26, 2020
0 minutes Read

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പിണറായി സർക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പാസാക്കിയ പ്രമേയത്തെ എതിർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ പ്രതിപക്ഷം നീക്കം നടത്തിയിരുന്നു. ഇതിനെതിരെയാണ് എൽഡിഎഫ് കൺവീനറിന്റെ പ്രതികരണം. കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും വിജയരാഘവൻ പറഞ്ഞു. വിസിലടിക്കുന്നതിന് മുൻപേ ഗോളടിക്കാൻ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്ന് എ കെ ബാലൻ പറഞ്ഞു. ഗവർണറും സർക്കാരും വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും പ്രതിപക്ഷത്തിന്റേത് കലക്കവെള്ളത്തിൽ മീൻ പിടിക്കലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top