മംഗലൂരുവിൽ യുവതിക്കും മകൾക്കും നേരെ ആസിഡ് ആക്രമണം

മംഗലൂരുവിൽ ബന്ധുവിനും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തി 55 കാരൻ. മഗംലൂരുവിലെ ദക്ഷിണ കന്നഡയിലാണ് ആക്രമണം നടക്കുന്നത്.
ആസിഡ് ആക്രമണത്തിനിരയായ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതര പരുക്കുകളോടെ വെൻലോക്ക് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറിയ പരുക്കുകളോടെ മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. യുവതിയുടെ ഭർത്താവ് അഞ്ച് ലക്ഷം രൂപ കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. എന്നാൽ ഇയാളുടെ മരണശേഷം വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ല. ബാങ്ക് നോട്ടിസ് തുടർച്ചയായി എത്തിയിരുന്നത് ഭർതൃസഹോദരന്റെ വീട്ടിലാണ്. ഇതിൽ കുപിതനായാണ് അമ്പത്തിയഞ്ചുകാരൻ വീട്ടിൽ കയറി വന്ന് യുവതിയെ അസഭ്യം പറയുകയും ആസിഡ് മുഖത്തേക്ക് ഒഴിക്കുകയം ചെയ്തത്.
സംഭവത്തിൽ സബ് ഇൻസ്‌പെക്ടർ രുക്മ നായിക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെൻലോക്ക് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Story Highlights- Acid Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here