ഗോകുലം എഫ്സി ചര്‍ച്ചില്‍ ബ്രദേഴ്സ് പോരാട്ടം ഇന്ന്; ഗോകുലം മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക ധനരാജിന്റെ കുടുംബത്തിന് നല്‍കും

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം എഫ്സി ചര്‍ച്ചില്‍ ബ്രദേഴ്സ് പോരാട്ടം ഇന്ന്. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ഗോകുലം ഇന്നത്തെ മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക സെവന്‍സ് മത്സരത്തിനിടെ മരിച്ച ധനരാജിന്റെ കുടുംബത്തിന് നല്‍കും.
പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്സും അഞ്ചാം സ്ഥാനത്തുള്ള ഗോകുലം കേരളയുമാണ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മൂന്നാം സ്ഥാനത്ത് തിരികെ എത്താന്‍ ഗോകുലം എഫ്സിക്ക് ഇന്നത്തെ മത്സരത്തിലെ വിജയം അനിവാര്യമാണ്. കഴിഞ്ഞ കളിയില്‍ പഞ്ചാബിനോട് ഒന്നിന് എതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട ഗോകുലം എഫ്സി ഈ മത്സരത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
പഞ്ചാബിനെതിരെ ഗോളടിച്ച ഹെന്റി കിസേക്ക ഈ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ മത്സരത്തില്‍ നിന്ന് കിട്ടുന്ന വരുമാനം പൂര്‍ണമായും അന്തരിച്ച ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തിന് നല്‍കാനാണ് ഗോകുലത്തിന്റെ തീരുമാനം. ഗോകുലം താരങ്ങളും ഈ തീരുമാനത്തെ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മത്സരം കാണാന്‍ ധനരാജിന്റെ കുടുംബവും ഇന്ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലെ ഗാലറിയില്‍ എത്തും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ മത്സരത്തിന് കോംപ്ലിമെന്ററി പാസുകളും നല്‍കില്ല. വനിതകള്‍ക്കുള്ള സൗജന്യ പ്രവേശനത്തിനും നിയന്ത്രണമുണ്ട്. ഈ ടിക്കറ്റുകള്‍ കൂടി വില്‍പ്പന നടത്താനാണ് തീരുമാനം.
Story Highlights- i league football, churchill brothers vs gokulam fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here